March 26, 2026

സപ്ലൈകോ ഓണസമ്മാനം: മുനിയമ്മയ്ക്ക് ഒരു പവൻ

0
images

കൊച്ചി: സപ്ലൈകോ ഓണസമ്മാന നറുക്കെടുപ്പിൽ മൂന്നാറിലെ തോട്ടം തൊഴിലാളിയായ മുനിയമ്മ സംസ്‌ഥാനതല വിജയിയായി. ഒരു പവൻ സ്വർണനാണയമാണ് മുനിയമ്മയ്ക്ക് സമ്മാനമായി ലഭിക്കുക.

രണ്ടാം സമ്മാനമായ ലാപ്ടോപ് തൃശൂർ ജില്ലയിലെ എ. കെ.രത്നം, കോഴിക്കോട് വടകരയിലെ സി.വി.ആദിദേവ് എന്നിവർക്കാണ്. മൂന്നാം സമ്മാനമായ സ്മാർട് ടിവിക്കു രമ്യ (തലശേരി), കണ്ണൻ (തൃശൂർ), ചെന്താമരാക്ഷൻ (പാലക്കാട്) തുടങ്ങിയവർ അർഹരായി.

എല്ലാ ജില്ലകളിലും ഓരോരുത്തർക്ക് സ്മാർട്ഫോണും സമ്മാനമായി ലഭിച്ചു.സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് നറുക്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *