June 8, 2025

അരിക്കും പരിപ്പിനും വില കൂട്ടി സപ്ലൈക്കോ

0
images (1) (14)

ഓണച്ചന്തകൾ ആരംഭിക്കുന്നതിനിടെ, സപ്ലൈകോ സബ്സിഡി സാധനങ്ങളായ കുറുവ അരിയുടെയും തുവരപ്പരിപ്പിന്റെയും വില വർധിപ്പിച്ചു. കുറുവ അരിയുടെ വില 30 രൂപയിൽ നിന്നു 33 രൂപയായി ഉയർത്തി. മട്ട അരിയുടെയും വില കൂടി, 30 രൂപയിൽ നിന്ന് 33 രൂപയിലേയ്ക്ക്. പച്ചരിയുടെ വില 26 രൂപയിൽ നിന്ന് 29 രൂപയാക്കുമെന്ന പ്രഖ്യാപനം വന്നിട്ടുണ്ടെങ്കിലും ഇത് നിലവിൽ വരാത്ത നിലയിലാണ്.13 ഇനം സബ്സിഡി സാധനങ്ങളിൽ നിന്ന് ‘ജയ’ അരിയ്ക്ക് മാത്രം വില വർധനയില്ല. തുവരപ്പരിപ്പ് വില 111 രൂപയിൽ നിന്ന് 115 രൂപയാക്കി, ചെറുപയർ വില 92 രൂപയിൽ നിന്ന് 90 രൂപയാക്കി കുറച്ചിട്ടുണ്ട്. പഞ്ചസാരയുടെ വില നേരത്തെ 27 രൂപയിൽ നിന്ന് 33 രൂപയാക്കിയിരുന്നു. പൊതു വിപണിയിലുണ്ടായ വിലവർധനയെ തുടർന്ന് സബ്സിഡി സാധനങ്ങളുടെ വിലയും പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *