January 29, 2026

പുതിയ ജിഎസ്ടി സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് സൂപ്പർ മാർക്കറ്റ് ഉടമകൾ

0
Gst2882025

കൊച്ചി: പിഴവുകൾ ഇല്ലാതെ പുതിയ ജിഎസ്ടി നിരക്ക് പ്രാവർത്തികമാക്കുന്നതിന് സർക്കാർ സാവകാശം അനുവദിക്കണമെന്ന് ഓൾ കേരള സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. സൂപ്പർമാർക്കറ്റ്, ഹൈപ്പർ മാർക്കറ്റുകൾ കൈകാര്യം ചെയ്യുന്നത് 20,000 മുതൽ 35,000 വരെ സാധനങ്ങളാണ്.ഇത്രയും സാധനങ്ങളാണ് തരംതിരിച്ച് പുതിയ ജിഎസ്ട‌ി നിരക്ക് പ്രകാരമുള്ള വിലയിലേക്ക് മാറ്റേണ്ടത്.

സെപ്റ്റംബർ 21ന് അർധരാത്രി 12 വരെ പഴയ വിലയിലും എന്നാൽ 22 മുതൽ പുതിയ നിരക്കിലുമാണ് സാധനങ്ങൾ വിൽക്കേണ്ടത്.പ്രായോഗിക ബുദ്ധിമുട്ടാണ് ഇതുമൂലം നേരിടേണ്ടിവരുന്നതെന്ന് ജില്ലാ പ്രസിഡന്റ് അബ്‌ദുൾ അസീസ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *