നെല്ലിന് പകരം മറ്റ് വിളകളുടെ കൃഷി ഭൂഗർഭജലം വീണ്ടെടുക്കാൻ സഹായിക്കുമെന്ന് പഠനം

വിള രീതികളിൽ മാറ്റം വരുത്തുന്നത് ഭൂഗർഭജലത്തിന് സഹായകരമാകുമെന്ന് പുതിയൊരു പഠനം കണ്ടെത്തിയിരിക്കുന്നു. നെല്ല് കൃഷി ചെയ്യുന്ന സ്ഥലങ്ങളുടെ 40 ശതമാനത്തോളം ഭാഗത്ത് മറ്റ് വിളകൾ കൃഷി ചെയ്താൽ, 60-100 ക്യുബിക് കിലോമീറ്റർ ഭൂഗർഭജലം വീണ്ടെടുക്കാൻ കഴിയുമെന്നാണ് ഈ പഠനം.
ഇപ്പോൾ വ്യാപകമായി നടക്കുന്ന നെൽകൃഷി, പ്രത്യേകിച്ച് ജലസേചനത്തിനായി ഭൂഗർഭജലം ആശ്രയിക്കുന്ന കൃഷിരീതികൾ, തുടരുകയാണെങ്കിൽ, 13-43 ക്യുബിക് കിലോമീറ്റർ ഭൂഗർഭജലം നഷ്ടപ്പെടുമെന്നാണ് ഗുജറാത്തിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.
ഭക്ഷ്യ-ജല സുരക്ഷയുടെ ഭീഷണിക്കുള്ള പരിഹാരമായി, നെല്ല് കൃഷി കുറയ്ക്കുകയും മറ്റു വിളകൾക്കായി സ്ഥലങ്ങൾ മാറ്റുകയും ചെയ്യേണ്ടതുണ്ടെന്ന് ഗവേഷകർ ശുപാർശ ചെയ്യുന്നു.ഈ മാറ്റം പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഭൂഗർഭജല സുസ്ഥിരതയും കർഷകരുടെ ലാഭവും ഉറപ്പാക്കാൻ സഹായകമാകുമെന്നും പഠനം വ്യക്തമാക്കുന്നു.