March 20, 2026

ഓഹരി വിപണി തട്ടിപ്പ് കേസ്: നടപടികള്‍ ചൊവ്വാഴ്ച വരെ തടഞ്ഞ് ബോംബെ ഹൈക്കോടതി

0
IMG_FILE_PHOTO__Madhabi__16_1_4CD9IVMV

മുംബൈ: സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുംബൈ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവിന്മേല്‍ ചൊവ്വാഴ്ച വരെ നടപടിയെടുക്കരുതെന്ന് മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോയോട് (എസിബി) ബോംബെ ഹൈക്കോടതി.

മുന്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച്, മുഴുവന്‍ സമയ അംഗങ്ങളായ അശ്വനി ഭാട്ടിയ, അനന്ത് നാരായണ്‍, കമലേഷ് ചന്ദ്ര വര്‍ഷ്ണി, ബിഎസ്ഇ ചെയര്‍മാന്‍ പ്രമോദ് അഗര്‍വാള്‍, സിഇഒ സുന്ദരരാമന്‍ രാമമൂര്‍ത്തി എന്നിവര്‍ വ്യക്തിഗതമായി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായിയും അടിയന്തര വാദം കേള്‍ക്കുന്നതിനുള്ള ചില ഹര്‍ജികള്‍ പരാമര്‍ശിച്ചതിന് ശേഷമാണ് ജസ്റ്റിസ് ശിവകുമാര്‍ ദിഗെയുടെ സിംഗിള്‍ ജഡ്ജി ബെഞ്ച് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *