സ്റ്റാര്‍ ഹെല്‍ത്തിന് വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വളര്‍ച്ചയോടെ 518 കോടി രൂപയുടെ അറ്റാദായം
കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വളര്‍ച്ചയോടെ 518 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. മികച്ച നഷ്ട അനുപാതത്തിന്‍റെയും മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമതയുടെയും പിന്തുണയോടെയാണിത്. രണ്ടാം പാദത്തില്‍ കമ്പനി ശക്തമായ വളര്‍ച്ച നിലനിര്‍ത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 8,809 കോടി രൂപയുടെ ഗ്രോസ് റിട്ടണ്‍ പ്രീമിയം നേടി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 12 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ്.
പുതിയ റീട്ടെയില്‍ പ്രീമിയത്തില്‍ ഉണ്ടായ 24 ശതമാനം വര്‍ദ്ധനവും, റീട്ടെയില്‍ ഹെല്‍ത്തിലെ 98 ശതമാനം പ്രീമിയം പുതുക്കുന്നതിലുള്ള സ്ഥിരതയും കാരണം റീട്ടെയില്‍ ഗ്രോസ് റിട്ടണ്‍ പ്രീമിയം 17 ശതമാനം ഉയര്‍ന്ന് 8,332 കോടി രൂപയായി. 32 ശതമാനം വിപണി വിഹിതത്തോടെ കമ്പനി ഇന്ത്യയുടെ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയിലെ നേതൃത്വം തുടരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ ഐഎഫ്ആര്‍എസ് പ്രകാരം 21 ശതമാനം വളര്‍ച്ചയോടെ അറ്റാദായം കൈവരിച്ചു. 8.3 ശതമാനം എന്ന മികച്ച നിക്ഷേപ വരുമാനത്തോടൊപ്പം മെച്ചപ്പെട്ട നഷ്ട അനുപാതവും ചെലവ് അനുപാതത്തിലെ കുറവും നേട്ടത്തിന് സഹായകമായെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു. കമ്പനിയുടെ പോര്‍ട്ട്ഫോളിയോ പുനഃക്രമീകരണം ഫലപ്രദമായി തുടരുകയാണ്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ നെറ്റ് ഇന്‍കേര്‍ഡ് ക്ലെയിംസ് അനുപാതം 70.6 ശതമാനം ആയപ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് ഇത് 30 ബേസിസ് പോയിന്‍റ് കുറവാണ്. ശക്തമായ റീട്ടെയില്‍ ഘടനയും കൂടുതല്‍ കാര്യക്ഷമവും ലാഭകരവുമായ ഗ്രൂപ്പ് വിഭാഗമാണ് ഈ നേട്ടത്തിന് കാരണവുമായത്. കമ്പനിയുടെ പതാക വാഹക പദ്ധതികളായ സൂപ്പര്‍ സ്റ്റാര്‍ ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ 1,250 കോടി രൂപയുടെ പ്രീമിയം നേട്ടം കൈവരിച്ചു. കൂടാതെ കമ്പനി വാര്‍ഷിക റീപ്രൈസിംഗ് തന്ത്രം പിന്തുടരുകയാണ്. വര്‍ധിച്ച ഉല്‍പാദനക്ഷമത, പ്രോസസ് കാര്യക്ഷമത, കൃത്യമായ ചെലവ് നിയന്ത്രണം എന്നിവയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ചെലവ് അനുപാതം 29.7 ശതമാനമായി മെച്ചപ്പെട്ടു.
ഒരു വര്‍ഷം മുമ്പ് ഇത് 31.1 ശതമാനം ആയിരുന്നു. സംയോജിത അനുപാതം ഐഎഫ്ആര്‍എസ് അടിസ്ഥാനത്തില്‍ 100.3 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 102.1 ശതമാനമായിരുന്നു. അതേസമയം സോളന്‍സി അനുപാതം 2.15 മടങ്ങ് എന്ന ശക്തമായ നിലയില്‍ തുടര്‍ന്നു. ഇത് റെഗുലേറ്ററി ആവശ്യകതകളേക്കാള്‍ വളരെ കൂടുതലാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ ചെലവ് അനുപാതം 29.3 ശതമാനമായി മെച്ചപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയവില്‍ ഇത് 31.1 ശതമാനമായിരുന്നു.
.നഷ്ട അനുപാതം 73.7 ശതമാനമായിരുന്നത് 71.8 ശതമാനമായി ആയി മെച്ചപ്പെട്ടു. സംയോജിത അനുപാതം ഐഎഫ്ആര്‍എസ് അടിസ്ഥാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയവില്‍ 104.8 ശതമാനമായിരുന്നത് 101 ശതമാനമായി മെച്ചപ്പെട്ടു. കമ്പനി സാങ്കേതികവിദ്യാധിഷ്ഠിതമായ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നത് തുടരുന്നു. അതിവേഗത്തിലും തടസ്സമില്ലാത്തതുമായ ക്ലെയിം തീര്‍പ്പാക്കാനായി എഐ-സഹായത്തോടെയുള്ള ക്ലെയിംസ് പ്ലാറ്റ്ഫോം നടപ്പിലാക്കി. സ്റ്റാര്‍ ഹെല്‍ത്ത് ആപ്പ് ഇപ്പോള്‍ 1.2 കോടി ഡൗണ്‍ലോഡുകള്‍ പിന്നിട്ടു.
