ഡോണൾഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ശ്രീറാം കൃഷ്ണൻ

ഡോണൾഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യൻ വംശജൻ ശ്രീറാം കൃഷ്ണൻ. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിന്റെ സീനിയർ വൈറ്റ് ഹൗസ് സയൻസ് ആൻഡ് ടെക്നോളജി നയ ഉപദേഷ്ടാവായാണ് ശ്രീറാം സേവനമനുഷ്ഠിക്കുക.
എഐ നയത്തിന്റെ രൂപീകരണത്തിൽ ഡേവിഡ് സാക്സിനൊപ്പം നിർണായക പങ്ക് വഹിക്കുന്ന ശ്രീറാം, ട്രംപിന്റെ ഭരണകൂടത്തിനായി പ്രവർത്തിക്കും. സയൻസ് ആൻഡ് ടെക്നോളജിയുമായി ബന്ധപ്പെട്ട ഉപദേശക സമിതിയുമായി സഹകരിച്ച്, എഐ മേഖലയിൽ അമേരിക്കയുടെ ആധിപത്യം വർധിപ്പിക്കുന്നതിനാണ് ശ്രീറാം കൂടുതൽ ശ്രദ്ധ പതിപ്പിക്കുക. ട്വിറ്റർ, യാഹൂ, ഫെയ്സ്ബുക്ക്, മൈക്രോസോഫ്റ്റ് എന്നിവയടക്കമുള്ള വലിയ കമ്പനികളിൽ ജോലി ചെയ്ത അനുഭവസമ്പത്തുമായാണ് ശ്രീറാം കൃഷ്ണൻ.