കൊച്ചി: ഗാന്ധിജയന്തി പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് നാളെ, ഒക്ടോബർ 3, 4 ദിവസങ്ങളിൽ 20 മുതൽ 30 ശതമാനം വരെ സ്പെഷൽ റിബേറ്റ് പ്രഖ്യാപിച്ചു. ഖാദി ഗ്രാമ സൗഭാഗ്യ കലൂർ, മൂവാറ്റുപുഴ, പായിപ്ര, മലയിടംതുരുത്ത്, പഴന്തോട്ടം, മൂക്കന്നൂർ, ശ്രീമൂലനഗരം തുടങ്ങിയ വിൽപനശാലകളിൽ ആനുകൂല്യം ലഭിക്കും.