ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് ദക്ഷിണ റെയിൽവേ

ഷൊർണൂർ-നിലമ്പൂർ റെയിൽവേ പാതയിൽ മെമു സർവീസ് ആരംഭിക്കുന്ന കാര്യം ദക്ഷിണ റെയിൽവേയുടെ പരിഗണനയിൽ. മലപ്പുറം എം.പി. ഇ. ടി. മുഹമ്മദ്ബഷീർ നൽകിയ കത്തിൽ ദക്ഷിണ റെയിൽവേ ഇത് സംബന്ധിച്ച മറുപടി നൽകി. എട്ടുമാസം മുൻപ് വൈദ്യുതീകരണം പൂർത്തിയാക്കിയ ഈ റൂട്ടിൽ ചാർജിങ് വൈകരുതെന്നാവശ്യപ്പെട്ട്ഇ. ടി. മുഹമ്മദ്ബഷീർ എം.പി. നൽകിയ കത്തിനുള്ള മറപടിയിലാണ് ഇക്കാര്യം അറിയിച്ചത്. 2022-ൽ ആരംഭിച്ച വൈദ്യുതീകരണ പദ്ധതി 2023 മാർച്ച് 31-നായി ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു. എന്നാൽ, സർവീസ് കമ്മിഷൻ ചെയ്യുന്നതിൽ നടന്ന കാലതാമസമാണ് ഇപ്പോൾ തടസമായിട്ടുള്ളത്. മിക്ക ജോലികളും പൂർത്തിയാക്കിയതോടെ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് എം.പി. നൽകിയ കത്തിൽ, ഈ റൂട്ടിൽ ചാർജിങ് ഉപയോഗിക്കുന്നത് അനാവശ്യം എന്നു വ്യക്തമാക്കുകയും മേലാറ്റൂരിലെ ട്രാക്ക് സബ്സ്റ്റേഷന്റെ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.