പുതിയ യാത്രാ പാക്കേജുമായി സൗത്ത് സ്റ്റാർ റെയിൽ
കൊച്ചി: ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി റെയിൽവേ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കിയ ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയുടെ സ്വകാര്യ ഓപ്പറേറ്ററായ സൗത്ത് സ്റ്റാർ റെയിൽ പുതിയ യാത്രാ പാക്കേജ് പ്രഖ്യാപിച്ചു. ടൂർ ടൈംസിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ ഗുജറാത്ത് – ഹൈദരാബാദ് പ്രത്യേക ടൂറിസ്‌റ്റ് ട്രെയിൻ യാത്ര നവംബർ 25ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങും. 13 ദിവസമാണ് യാത്ര.
കൂടാതെ റെയിൽവേ മന്ത്രാലയം യാത്രയ്ക്ക് 33 ശതമാനം സബ്‌സിഡി നൽകും. സൗത്ത് സ്റ്റാർ റെയിൽ ഒരുക്കുന്ന 50 -ാം യാത്ര ആയതിനാൽ അധ്യാപകർ, മുൻ സൈനികർ, സൈനികരുടെ കുടുംബങ്ങൾ തുടങ്ങിയവർക്ക് പ്രത്യേക ഇളവുണ്ട്. സ്ലീപ്പർ ക്ലാസ്: 34,950 രൂപ, തേഡ് എസി: 44,750 രൂപ, സെക്കൻഡ് എസി: 51,950 രൂപ, ഫസ്‌റ്റ് എസി: 64,950 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. (www.tourtimes.in)., 7305858585 വഴി ഓൺലൈനായി ബുക്ക് ചെയ്യാം.
