രത്തൻ ടാറ്റയുടെ ദീപ്ത സ്മരണകളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മേധാവി പി.ആർ ശേഷാദ്രി

ദീർഘവീക്ഷണമുള്ള ഒരു വ്യവ്യസായ പ്രമുഖൻ എന്ന നിലയിലും കാരുണ്യത്തിന്റെ ഉറവവറ്റാത്ത ഒരു മനുഷ്യസ്നേഹി എന്ന നിലയിലും നമ്മുടെയെല്ലാം ജീവിതങ്ങളെ സ്പർശിച്ച വ്യക്തിത്വത്തിന് ഉടമയായ രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വിജയത്തിന്റെ അത്യുന്നതങ്ങളിൽ എത്തുമ്പോഴും അടിസ്ഥാനവർഗ്ഗത്തെ ചേർത്തുനിർത്തുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തലമുറകളോളം വാഴ്ത്തപ്പെടുമെന്നും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എംഡിയും സി.ഇ.ഒയുമായ പി.ആർ ശേഷാദ്രി പറഞ്ഞു