February 4, 2026

ലേലത്തിൽ വിറ്റത് 40 കോടി രൂപയ്ക്ക്! ഗിന്നസ് റെക്കോഡിൽ കയറി 1101 കിലോഗ്രാം ഭാരമുള്ള ഇന്ത്യയുടെ നെല്ലൂർ പശു

0
IMG-20250213-WA0046

ലോകത്ത് ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റുപോയ പശുവെന്ന ഗിന്നസ് വേൾഡ് റെക്കോഡ് ഇനി വിയറ്റിന 19-ന് സ്വന്തം. വിയറ്റിന 19- അമേരിക്കയറിയുന്ന സൗന്ദര്യറാണി മാത്രമല്ല, റെക്കോഡ് മൂല്യംകൂടിയുണ്ട്‌ ഈ വെള്ളപ്പശുവിനുള്ളത്. ബ്രസീലിലെ മിനാസ് ഗെറായസിൽ നടന്ന ലേലത്തിലാണ് ഇവൾ 40 കോടിരൂപയ്ക്ക് വിറ്റുപോയത്. ഇന്ത്യയിൽനിന്നുള്ള നെല്ലൂർ ഇനത്തിൽപ്പെട്ട 56 മാസം പ്രായമുള്ള പശുവാണ് ഇവൾ. കൂടാതെ ടെക്സസിൽനടന്ന ചാമ്പ്യൻ ഓഫ് വേൾഡ് മത്സരത്തിൽ മിസ് സൗത്ത് അമേരിക്ക പട്ടം കൂടി സ്വന്തമാക്കിയിരുന്നു ഈ സുന്ദരികൂട്ടി.

1101 കിലോഗ്രാമാണ് ഭാരം. വെള്ളനിറവും അയഞ്ഞതൊലിയും വിയറ്റിനയുടെ പ്രത്യേകതകളാണ്. ഉഷ്ണമേഖലാ കാലാവസ്ഥയോട് പൊരുത്തപ്പെട്ടു ജീവിക്കാനുള്ള കഴിവും ഉയർന്ന രോഗപ്രതിരോധശേഷിയും നെല്ലൂർ പശുക്കളുടെ പ്രത്യേക സവിശേഷതയാണ്. ഇതാണ് ലേലത്തിൽ പൊന്നുംവില കൊയ്തെടുക്കാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *