July 7, 2025

സോഹോ കോര്‍പറേഷൻ കൊട്ടാരക്കരയിലേക്ക്

0
n6707995391751440086193bdb49a73ab03ed5330e586daba537b6a0ff24162f849b78ad4ca97a1867cafed

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ രാജ്യത്തെ തന്നെ സോഫ്റ്റ്‌വെയർ വ്യവസായ രംഗത്തെ അതികായരായ സോഹോ കോർപറേഷൻ നങ്കൂരമുറപ്പിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.ലോകമെമ്പാടും അറിയപ്പെടുന്ന സോഹോ കോർപറേഷൻ ,വൻകിട ബിസിനസുകള്‍ക്കു സോഫ്റ്റ്‌വെയർ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ്. ഇവരുടെ വൈജ്ഞാനിക വിഭവശേഷിയുടെ ആസ്ഥാനം തമിഴ്നാട്ടിലെ തെങ്കാശിക്കടുത്താണ്. സോഹോയുടേത് സ്വയം വളർത്തിയെടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന കോർപറേറ്റ് രീതിയാണ് .സംസ്ഥാനത്തിലെ വൻകിട നഗരങ്ങളെ പരിഗണിക്കാതെ കൊട്ടാരക്കരപോലെ ഇടത്തരം നഗരത്തില്‍ കേന്ദ്രം തുറക്കാൻ അവർ തയ്യാറായതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *