കുതിച്ചുയർന്ന് വിമാന നിരക്ക്; ടിക്കറ്റിന് 17,000 രൂപ വരെ

ചെന്നൈ: ക്രസ്തുമസ് – പുതുവത്സര ദിവസങ്ങളിൽ കേരളത്തിലേക്കുള്ള വിമാന നിരക്കിൽ വാൻ കുതിച്ചുകയറ്റം. ട്രെയിനിൽ ടിക്കറ്റില്ലാതെ വലയുന്ന യാത്രക്കാർക്ക് വിമാനടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് കനത്ത തിരിച്ചടിയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്കു മുകളിലാണു ടിക്കറ്റ് നിരക്ക്. ചില സർവീസുകളിൽ 14,000–17000 രൂപ വരെ ഈടാക്കുന്നുണ്ട്.
തിരുവനന്തപുരത്തേക്ക് 21നു പുലർച്ചെ 4.50നുള്ള വിമാനത്തിൽ 9,281 രൂപയാണു നിരക്ക്. എന്നാൽ മറ്റു രണ്ടു സർവീസുകളിലും 14,846, 17,156 എന്നീ നിലയിലാണ് നിരക്ക്. 22ന് 13,586, 14,846, 15,686, 23ന് 9,281, 12,221, 12,746 എന്നിങ്ങനെയും ഈടാക്കുന്നു. കൊച്ചിയിലേക്ക് 21ന് 11,000 രൂപ മുതലാണു നിരക്ക്. പരമാവധി 15,000 രൂപ. 22ന് 10,519–12,882, 23ന് 11,307–14,142 രൂപ. നാട്ടിലേക്ക് പോകാൻ ആവശ്യക്കാരേറുന്നതോടെ ഇനിയും നിരക്ക് വർധിക്കാനാണ് സാധ്യത.