June 8, 2025

സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 200 രൂപ കുറഞ്ഞു

0
images (2) (5)

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ നാല് ദിവസമായുള്ള വിലക്കുതിപ്പിന് പിന്നാലെയാണ് സ്വർണവിലയിൽ 200 രൂപ കുറയുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 56,760 രൂപയായി. ഒക്ടോബർ ആദ്യവാരത്തിൽ സ്വർണവിലയിൽ നേരിയ കുറവുണ്ടായിരുന്നുവെങ്കിലും പിന്നീട് വില വീണ്ടും സർവകാല റെക്കോർഡിലേക്ക് ഉയർന്നിരുന്നു. ഇന്നലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 7,095 രൂപയായി. 18 കാരറ്റ് സ്വർണത്തിന്‍റെ വില 5,865 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല, ഇത് ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *