നേരിയ വർധന; സ്വര്‍ണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടി

സംസ്ഥാനത്ത് സ്വര്‍ണത്തിന് നേരിയ വിലവര്‍ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 9090 രൂപയായി വില ഉയര്‍ന്നു. പവന് 72720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവിലയും തുടര്‍ച്ചയായി വര്‍ധിക്കുന്നു. ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് വില 7455 രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് 1360 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. എന്നാല്‍ വെള്ളിവിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 109 രൂപയാണ് ഇന്നത്തെ വിപണിവില.
ചൊവ്വാഴ്ച സ്വര്‍ണം ഔണ്‍സിന് 3353.80 ഡോളറിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഇന്നു രാവിലെ 3370 ഡോളറിലേക്ക് ഉയര്‍ന്നു. ഇത് സംസ്ഥാനത്തും പ്രതിഫലിക്കുന്നു. യുഎസ് ഉയര്‍ത്തുന്ന പുതിയ താരിഫ് വെല്ലുവിളികളും സ്വര്‍ണ വിപണിയെ ബാധിക്കുന്നു. കഴിഞ്ഞ പത്ത് ആഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് പൊന്നിന് 12000 രൂപയിലേറെ രൂപ വര്‍ധിച്ചിരുന്നു.