June 8, 2025

സ്വർണവിലയിൽ നേരിയ ഇടിവ്; വെള്ളിവിലയും കുറഞ്ഞു

0
IMG-20250114-WA0007

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് വില 7330 രൂപയും പവന് 58640 രൂപയുമായി ഇന്നത്തെ നിരക്ക്.ഇന്നലെ കുറിച്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ പവന് 58720 രൂപയിൽ നിന്നാണ് വില നേരിയ തോതിൽ താഴ്ന്നത്.

18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ചെറിയ കുറവ് അനുഭവപ്പെട്ടു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഈ സ്വർണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 6045 രൂപയായി.

വെള്ളിവിലയും കുറഞ്ഞ് ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 96 രൂപയായി വ്യാപാരം പുരോഗമിക്കുന്നു.ജനുവരി ഒന്നിന് രേഖപ്പെടുത്തിയ പവന് 57200 രൂപ എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്, 12 ദിവസത്തിനുള്ളിൽ സ്വർണവില 1520 രൂപ ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *