സ്‌കൈപ്പ് അടച്ചുപൂട്ടി; ഇനി ടീംസിലേക്ക് മാറാം

ലോകത്തിലെ ആദ്യത്തെ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളിലൊന്നായ സ്‌കൈപ്പ് മൈക്രോസോഫ്റ്റ് അടച്ചുപൂട്ടി. എന്നാല്‍ നിലവിലുള്ള സബ്സ്‌ക്രൈബര്‍മാര്‍ക്ക് അവരുടെ ബില്ലിംഗ് സൈക്കിളിന്റെ അവസാനംവരെ സ്‌കൈപ്പിന്റെ സേവനം ലഭ്യമാകും.
ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനി ഫെബ്രുവരിയില്‍ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോം പിന്‍വലിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് മെയ് 5ന് പ്രാവര്‍ത്തികമായി. ഇതോടൊപ്പം സ്‌കൈപ്പ് ഉപയോക്തക്കളോട് ടീംസ് ആപ്പിലേക്ക് മാറാനും മൈക്രോസോഫ്റ്റ് അഭ്യര്‍ത്ഥിച്ചു. ഒരു ക്ലൗഡ് അധിഷ്ഠിത, ഏകീകൃത ആശയവിനിമയ, പ്ലാറ്റ്ഫോമാണ് മൈക്രോസോഫ്റ്റ് ടീംസ്. ടീം വര്‍ക്ക്, ആശയവിനിമയം എന്നിവ സുഗമമാക്കുന്നതിനായി ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നു.
ചാറ്റ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, ഫയല്‍ പങ്കിടല്‍, ആപ്ലിക്കേഷന്‍ സംയോജനം എന്നിവ ഇതില്‍ സാധ്യമാകും. ആശയവിനിമയ സേവനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇനി മൈക്രോസോഫ്റ്റ് ഇനി ടീംസില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് കമ്പനി പറയുന്നു.