January 29, 2026

വാ​ര്‍​ഷി​ക വി​ല്പ​ന​യി​ല്‍ റിക്കാ​ര്‍​ഡ് കുറിച്ച് സ്കോ​ഡ

0
IMG-20251109-WA0008

കൊ​​​​ച്ചി: സ്കോഡ ഓ​​​​ട്ടോ ഇ​​​​ന്ത്യ രാജ്യത്തെ വാ​​​​ര്‍​ഷി​​​​ക വി​​​​ല്പ​​​​ന​​​​യി​​​​ല്‍ പു​​​​തി​​​​യ റി​​​​ക്കാ​​​​ര്‍​ഡ് കു​​​​റി​​​​ച്ചു. ഇന്ത്യ​​​​യി​​​​ല്‍ 25-ാം വാര്‍ഷികം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന സ്‌​​​​കോ​​​​ഡ ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ഒ​​​​ക്‌​​ടോ​​​​ബ​​​​ർ വരെ 61,607 യൂ​​​ണി​​​​റ്റ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് വി​​​​റ്റ​​​​ത്. 2022- ലെ ​​​​മു​​​​ൻ​​​​കാ​​​​ല വാ​​​​ർ​​​​ഷി​​​​ക റിക്കാ​​​​ർ​​​​ഡാ​​​​ണ് മറി​​​​ക​​​​ട​​​​ന്ന​​​​ത്.

ഒ​​​​ക്‌​​ടോ​​​​ബ​​​​റി​​​​ൽ 8,252 കാ​​​​റു​​​​ക​​​​ൾ വി​​​​റ്റ​​​​ഴി​​​​ച്ചു​​​​കൊ​​​​ണ്ട് എക്കാ​​​​ല​​​​ത്തെ​​​​യും ഉ​​​​യ​​​​ർ​​​​ന്ന പ്ര​​​​തി​​​​മാ​​​​സ വി​​​​ല്പ​​​​ന എ​​​​ന്ന റിക്കാ​​​​ര്‍​ഡും സ്കോ​​​​ഡ ഇതിലൂടെ സ്വന്ത​​​​മാ​​​​ക്കി. സ്‌കോ​​​​ഡ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​ന്‍ ചരി​​​​ത്ര​​​​ത്തി​​​​ല്‍ തന്നെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ കാ​​​​റു​​​​ക​​​​ള്‍ വിറ്റ മാ​​​​സ​​​​മാ​​​​ണി​​​​ത്.സ്കോ​​​​ഡ​​​​യു​​​​ടെ പു​​​​തി​​​​യ എസ്‌​​​​യു​​​​വി​​​​യാ​​​​യ കൈ​​​​ലാ​​​​ഖി​​​​നു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ ഡി​​​​മാ​​​​ൻ​​​​ഡാ​​​​ണ് ഈ ​​​​റി​​​​ക്കാ​​​​ർ​​​​ഡ് വില്പ​​​​ന​​​​യ്ക്ക് കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *