സ്വർണത്തിനു പിന്നാലെ വെള്ളി വിലയും കുതിച്ചുയര്‍ന്നു
കൊച്ചി: സ്വർണത്തിനൊപ്പം വെള്ളി വിലയും കുതിച്ചുയരുന്നു. തിങ്കളാഴ്ച ഒരുകിലോ വെള്ളിക്ക് ചരിത്രത്തിലാദ്യമായി ഒന്നരലക്ഷം രൂപയിലെത്തിയിരുന്നു.ഗ്രാമിന് 150 രൂപയാണ്.
ഈ വർഷം ജനുവരി ഒന്നിന് ഗ്രാമിന് 93 രൂപയായിരുന്ന വിലയാണ് ഒൻപതുമാസംകൊണ്ട് 150 രൂപയിലെത്തിയത്.ഉത്സവകാലത്ത് ആവശ്യക്കാർ കൂടിയതും വെള്ളിക്ക് നേട്ടമാകുന്നു. അതെസമയം ദീപാവലി സീസണില്‍ ഒരുകിലോ വെള്ളിയുടെ വില 1.70 ലക്ഷം വരെ എത്തുമെന്നാണ് വിലയിരുത്തല്‍.
