February 4, 2026

ശിരീഷ് ചന്ദ്ര മുർമു ആർബിഐ ഡപ്യൂട്ടി ഗവർണർ

0
images (1) (1)

ന്യൂഡൽഹി: ശിരീഷ് ചന്ദ്ര മുർമുവിനെ റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണറായി കേന്ദ്രം നിയമിച്ചു. നിലവിൽ ആർബി ഐയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരിലൊരാളാണ് അദ്ദേഹം. 5 വർഷത്തെ സേവനം പൂർത്തിയാക്കിയ ഡപ്യൂട്ടി ഗവർണർ എം.രാജേശ്വർ റാവു ഒക്ടോബർ 8ന് സ്ഥാനമൊഴിയാനിരിക്കെയാണ് പകരം നിയമനം.

ഒക്ടോബർ 9ന് മുർമു ചുമതലയേൽക്കും. ടി.രബിശങ്കർ, ജെ.സ്വാമിനാഥൻ, പൂനം ഗുപ്ത തുടങ്ങിയവരാണ് റിസർവ് ബാങ്കിലെ മറ്റ് ഡപ്യൂട്ടി ഗവർണർമാർ.

Leave a Reply

Your email address will not be published. Required fields are marked *