ഷിപ്പ് ബിൽഡിങ് സമ്മിറ്റ് ഇന്ന്
കൊച്ചി: 27ന് മുംബൈയിൽ തുടങ്ങുന്ന ഇന്ത്യ മാരിടൈം വീക്കിന് മുന്നോടിയായി സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും (സിപിപിആർ) കൊച്ചിൻ ഷിപ്യാഡും (സിഎസ്എൽ) ചേർന്ന് നടത്തുന്ന ഷിപ്പ് ബിൽഡിങ് സമ്മിറ്റ് ഇന്ന് 4.30 ന് അവന്യു റീജന്റ് ഹോട്ടലിൽ നടക്കും.
സിഎസ്എൽ സിഎംഡി മധു എസ്. നായർ മുഖ്യപ്രഭാഷണം നടത്തും. സിപിപിആർ ചെയർമാൻ ഡോ. ഡി. ധനുരാജ് പ്രസംഗിക്കും. പാനൽ ചർച്ചയ്ക്ക് ബിറ്റ്സ് പിലാനി ഗോവ ക്യാംപസിലെ പ്രഫ. ആർ.പി. പ്രധാൻ നേതൃത്വം നൽകും.
