ഷിങ്കാന്‍സെന്‍ ഇ-10 ഇന്ത്യയിലും ജപ്പാനിലും ഒരേസമയം

ഇ-10 ബുള്ളറ്റ് ട്രെയിന്‍ 2030-ല്‍ ഇന്ത്യയും ജപ്പാനും ഒരേസമയം അവതരിപ്പിക്കും. ഷിങ്കാന്‍സെന്‍ ശൃംഖലയുടെ ഏറ്റവും പുതിയ മോഡലായ ആല്‍ഫ-എക്‌സ് എന്നും ഇത് അറിയപ്പെടുന്നു. ആദ്യം, ഇന്ത്യയ്ക്ക് ഇ-5 ബുള്ളറ്റ് ട്രെയിനുകള്‍ മാത്രം ലഭിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും, ഇപ്പോഴിതാ രാജ്യത്തിന് ഇ-10 മോഡലിലേക്ക് കടക്കാനുള്ള സജ്ജീകരണമാണ് നടക്കുന്നത്, അതിവേഗ റെയില്‍ സാങ്കേതികവിദ്യയിലെ വമ്പന്‍ മുന്നേറ്റം തന്നെയാണിത്.
അഹമ്മദാബാദും മുംബൈയും തമ്മിലുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലൂടെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ സഹകരണം നിലനില്‍ക്കുന്നുണ്ട്, ഇത് റെയില്‍ യാത്രയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.320 കിലോമീറ്റര്‍ വേഗതയുള്ള ഷിങ്കാന്‍സെന്‍ ഇ-5 ആണ് ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ആദ്യം പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍, 400 കിലോമീറ്റര്‍ വേഗത വാഗ്ദാനം ചെയ്യുന്ന ഇ-10 മോഡല്‍ അവതരിപ്പിക്കാനുള്ള ധാരണ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്.
2011 മാര്‍ച്ച് 5-ന് ഈസ്റ്റ് ജപ്പാന്‍ റെയില്‍വേ കമ്പനി ആദ്യമായി ആരംഭിച്ച ഇ-5 സീരീസിനെ അപേക്ഷിച്ച് ഇ-10 ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകളുള്ളതാണ്.ജപ്പാനിലും ഇന്ത്യയിലും ഒരേസമയം ഷിങ്കാന്‍സെന്‍ ഇ-10 അവതരിപ്പിക്കാന്‍ ജപ്പാന്‍ ഉണ്ടാക്കിയ തീരുമാനത്തില്‍ ഇതര രാജ്യങ്ങളുമായുള്ള സാങ്കേതിക പങ്കാളിത്തം കൂടാതെ, അതിവേഗ റെയില്‍ നവീകരണത്തിലെ ജപ്പാന്റെ പ്രാധാന്യവും പ്രതിഫലിക്കുന്നു.