ഇന്ത്യയിലെ ഗാർഹിക കടത്തിൽ കുത്തനെ വർധന
ഇന്ത്യയിലെ ഗാർഹിക കടത്തിൽ കുത്തനെ വർധന. 2025 മാർച്ച് വരെ ജിഡിപിയുടെ 41 ശതമാനത്തിലധികമായി കടം ഉയർന്നു. വിവിധ ബാങ്കുകളിലെ ലോൺ ബാധ്യതകളാണ് കടം ഉയർത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരിയേക്കാൾ ഉയർന്ന നിരക്കിലാണ് കട ബാധ്യത.
അഞ്ചു വർഷത്തെ ശരാശരി 38 . 3 ശതമാനമാണ്. അതേസമയം മറ്റ് വളരുന്നസമ്പദ്ഘടനകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഗാർഹിക കടം കുറവാണെന്ന് ആർബിഐ ചൂണ്ടിക്കാട്ടി. ഹോം ലോണുകൾ, കൺസ്യൂമർ ലോണുകൾ, കാർഷിക ലോണുകൾ, ബിസിനസ് ലോണുകൾ എന്നിവ ഉയർന്നതാണ് ഗാർഹിക കടം ഉയർത്തിയത്.
