January 28, 2026

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

0
stock-market6007-1718849864

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.28 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 669 പോയിന്റ് ആണ് മുന്നേറിയത്. റിലയന്‍സിന്റെ മാത്രം വിപണി മൂല്യത്തില്‍ 36,673 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

20,92,052 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഭാരതി എയര്‍ടെല്‍ 36,579 കോടി, ഇന്‍ഫോസിസ് 17,490 കോടി, ടിസിഎസ് 16,299 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 14,608 കോടി, എസ്ബിഐ 4,846 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ബജാജ് ഫിനാന്‍സ്, എല്‍ഐസി, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നഷ്ടം നേരിട്ടു. ബജാജ് ഫിനാന്‍സിന് മാത്രം വിപണി മൂല്യത്തില്‍ 8,244 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇത്തവണയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *