June 8, 2025

സുരക്ഷാ മുൻകരുതൽ; സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ നിയന്ത്രണകേന്ദ്രം സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍

0
118993117

സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഒരു നിയന്ത്രണകേന്ദ്രം സ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുരക്ഷ ആശങ്കകള്‍ പരിഗണിച്ചാണ് സർക്കാർ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചതെന്നാണ് സൂചന.

ഉപഗ്രഹ ഇന്റര്‍നെറ്റിനായി ടെലികോം ഭീമന്മാരായ എയര്‍ടെല്ലും റിലയന്‍സിന്റെ ജിയോയും സ്പേസ് എക്സുമായി കരാര്‍ ഒപ്പിട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാരിന്റെ പ്രതികരണം. നിയന്ത്രണ കേന്ദ്രം ക്രമസമാധാന പാലനത്തിന് സഹായിക്കുമെന്നും ആവശ്യമുള്ളപ്പോള്‍ സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ ആശയവിനിമയ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനോ അടച്ചുപൂട്ടാനോ സഹായിക്കുമെന്നും പറയുന്നു.

ടെലികോം നിയമപ്രകാരം, ദുരന്തനിവാരണം ഉള്‍പ്പെടെയുള്ള പൊതു അടിയന്തര സാഹചര്യങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് ഏതെങ്കിലും ടെലികോം സേവനത്തിന്റെയോ നെറ്റ്വര്‍ക്കിന്റെയോ താല്‍ക്കാലിക ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ പോലും കഴിയുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *