June 8, 2025

എസ്.ബി.ഐ-മുത്തൂറ്റ് മൈക്രോഫിന്‍ കോ-ലെന്‍ഡിങ് പദ്ധതി: 500 കോടി രൂപയുടെ വായ്പ പദ്ധതിക്ക് തുടക്കമായി

0
images (2) (14)

മുത്തൂറ്റ് മൈക്രോഫിന്‍ എസ്.ബി.ഐയുമായി സഹകരിച്ച് കോ-ലെന്‍ഡിങ് പദ്ധതി ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി എസ്.ബി.ഐ 500 കോടി രൂപ മുത്തൂറ്റ് മൈക്രോഫിന്നിന് അനുവദിച്ചു. പദ്ധതിയുടെ പ്രധാന ലക്ഷ്യം കുറഞ്ഞ പലിശ നിരക്കില്‍ സാധാരണക്കാര്‍ക്ക് വായ്പ ലഭ്യമാക്കുകയാണ്. പ്രത്യേകിച്ച് കാര്‍ഷിക മേഖലകളിലും ചെറിയ ബിസിനസുകളിലും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളെ (ജെ.എല്‍.ജി) മുൻഗണനയോടെ സഹായിക്കുന്നതാണ് പദ്ധതി.വനിതാ സംരംഭകര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ വായ്പ നല്‍കുക പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. 50,000 രൂപ മുതല്‍ 3 ലക്ഷം രൂപ വരെ വായ്പകള്‍ അനുവദിക്കും, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ സംരംഭകര്‍ക്ക്. ചെറിയ ബിസിനസുകള്‍ നടത്തുന്ന വനിതകള്‍ക്ക് അവരുടെ സംരംഭങ്ങള്‍ മെച്ചപ്പെടുത്താനും ജീവിത നിലവാരം ഉയർത്താനും സഹായിക്കുന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും സാമ്പത്തിക സേവനങ്ങള്‍ കാര്യക്ഷമമായി എത്തിക്കാന്‍ ഈ സംരംഭം സഹായകരമാകുമെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് വ്യക്തമാക്കി. എസ്.ബി.ഐയുമായി ഈ പങ്കാളിത്തം സമൂഹങ്ങളെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് നയിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അവര്‍ കൂട്ടിച്ചേർത്തു. വ്യത്യസ്ത ആവശ്യങ്ങളുള്ള സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കാന്‍ പദ്ധതി സഹായകരമാകുമെന്നും അവര്‍ പറഞ്ഞു.നിലവില്‍ മുത്തൂറ്റ് മൈക്രോഫിന്‍ 20 സംസ്ഥാനങ്ങളിലായി 369 ജില്ലകളില്‍ പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *