January 31, 2026

സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ഒഴിവുകള്‍ കൂട്ടി എസ്ബിഐ; ജനുവരി 10 വരെ അപേക്ഷിക്കാം

0
sbi2-1707320200

2025ലെ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച അറിയിപ്പില്‍ തിരുത്ത് പുറത്തിറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒഴിവുകളുടെ എണ്ണം പരിഷ്‌ക്കരിക്കുകയും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടുകയുമാണ് ചെയ്തത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. നേരത്തെ, അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബര്‍ 23 ആയിരുന്നു.

പരിഷ്‌കരിച്ച അറിയിപ്പ് അനുസരിച്ച്, ആകെ ഒഴിവുകളുടെ എണ്ണം 996ല്‍നിന്ന് 1,146 ആയി ഉയര്‍ത്തിയിട്ടുണ്ട്. വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗത്തിലുള്ള തസ്തികകള്‍ക്കാണ് ഈ പരിഷ്‌കാരം ബാധകമാകുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റ് നടത്തുക.

വൈസ് പ്രസിഡന്റ് വെല്‍ത്ത് (സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍) 582 തസ്തികകള്‍അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വെല്‍ത്ത് (റിലേഷന്‍ഷിപ്പ് മാനേജര്‍) 237 തസ്തികകള്‍കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ് 327 തസ്തികകള്‍തിരഞ്ഞെടുപ്പ് പ്രക്രിയഷോര്‍ട്ട് ലിസ്റ്റിങ്ങ്, ഒന്നോ അതിലധികമോ റൗണ്ട് അഭിമുഖങ്ങള്‍(വ്യക്തിഗത, ടെലിഫോണിക്, അല്ലെങ്കില്‍ വീഡിയോ)സി.ടി.സി ചര്‍ച്ചകള്‍ എന്നിവയടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.ഷോര്‍ട്ട് ലിസ്റ്റിങ്ങ്എസ്ബിഐ ഷോര്‍ട്ട് ലിസ്റ്റിങ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ആവശ്യാനുസരണം ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്യും. ഈ വിഷയത്തില്‍ ബാങ്കിന്റെ തീരുമാനം അന്തിമമായിരിക്കും.

അഭിമുഖംഅഭിമുഖത്തിന് 100 മാര്‍ക്ക് ഉണ്ടായിരിക്കും. യോഗ്യത നേടുന്നതിനുള്ള മാര്‍ക്ക് ബാങ്ക് നിശ്ചയിക്കും.സി.ടി.സി ചര്‍ച്ചസി.ടി.സി ചര്‍ച്ചകള്‍ വ്യക്തിഗതമായി, അഭിമുഖ സമയത്തോ അല്ലെങ്കില്‍ അഭിമുഖ പ്രക്രിയ പൂര്‍ത്തിയായതിന് ശേഷമോ നടത്തുന്നതാണ്. മെറിറ്റ് ലിസ്റ്റ്അഭിമുഖ സ്‌കോറുകളുടെ അടിസ്ഥാനത്തിലാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. അവ അവരോഹണക്രമത്തില്‍ ക്രമീകരിക്കും. കട്ട്ഓഫില്‍ സമനിലയുണ്ടായാല്‍, പ്രായം അനുസരിച്ച് ഉദ്യോഗാര്‍ത്ഥികളെ റാങ്ക് ചെയ്യും. കൂടുതല്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *