പലിശ നിരക്ക് ഉയർത്തി എസ്ബിഐ

മുംബൈ: എസ്ബിഐ വീണ്ടും അടിസ്ഥാന പലിശ നിരക്ക് ഉയർത്തി. 0.10% വരെയാണ് ഉയർത്തിയത്. ഇതോടെ വിവിധതരം വായ്പകളുടെ ഇഎംഐ നിരക്ക് ഉയരും. കഴിഞ്ഞ മാസം(ജൂൺ) പലിശ നിരക്കുകൾ ഉയർത്തിയിരുന്നു. പുതുക്കിയ നിരക്കുകൾ അനുസരിച്ചാകും ഇനിമുതൽ പലിശ കണക്കാക്കുക. വായ്പാ പലിശനിരക്കു നിർണയത്തിലെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റ്) നിരക്കാണു വർധിപ്പിച്ചത്. റിസർവ് ബാങ്ക് പണനയങ്ങളിൽ തുടർച്ചയായി തൽസ്ഥിതി തുടരുന്നതിനാൽ മിക്ക ബാങ്കുകളും വായ്പാ പലിശ നിരക്ക് ഉയർത്തുകയാണ്.
പുതുക്കിയ പലിശനിരക്ക്
ഒരു ദിവസം– 8.20%
ഒരു മാസം– 8.45
3 മാസം– 8.50
6 മാസം– 8.85
1 വർഷം– 8.95
2 വർഷം– 9.05
3 വർഷം– 9.10