June 8, 2025

ഈന്തപ്പഴത്തിൽ നിന്നുള്ള ആദ്യ ശീതളപാനീയം പുറത്തിറക്കി സൗദി

0
IMG-20241207-WA0014

കോള പാനീയങ്ങളുടെ ആരാധകർക്ക് സൗദി അറേബ്യയിൽ നിന്ന് സന്തോഷവാർത്ത. ലോകത്തിലെ ആദ്യത്തെ ഈന്തപ്പഴം ഉപയോഗിച്ച് നിർമ്മിച്ച ശീതളപാനീയം സൗദി അറേബ്യയിൽ അവതരിപ്പിച്ചിരിക്കുന്നു. സാധാരണ ഷീതളപാനീയങ്ങൾ കോൺ സിറപ്പ് അല്ലെങ്കിൽ കരിമ്പ് പഞ്ചസാര ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ ഇത് വേറിട്ടതായി മാറുന്നു. ഈ പുതിയ പാനീയത്തിന് മിലാഫ് കോള എന്നാണ് പേരിട്ടിരിക്കുന്നത്. സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെൻറ് ഫണ്ടിന്റെ ഭാഗമായ തുറത്ത് അൽ മദീന എന്ന സ്ഥാപനം ഈ ശീതളപാനീയം വികസിപ്പിച്ചെടുത്തതാണ്. ഏറ്റവും മികച്ച ഫൈബറും മിനറലുകളും അടങ്ങിയ ഈന്തപ്പഴം, ലോകത്തിലെ ഏറ്റവും വിലമതിക്കപ്പെടുന്ന ഡ്രൈ ഫ്രൂട്ട്‌സിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഇത് പലഹാരങ്ങൾക്കും പാനീയങ്ങൾക്കും പ്രകൃതിദത്ത മധുരം നൽകുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നു. മിലാഫ് കോളയുടെ നിർമ്മാണത്തിൽ പ്രാദേശികമായി ലഭ്യമായ ഉയർന്ന ഗുണനിലവാരമുള്ള ഈന്തപ്പഴമാണ് ഉപയോഗിച്ചിരിക്കുന്നത്. പഞ്ചസാരയാലും പൊഷകമൂല്യങ്ങൾ കുറഞ്ഞ ഭൂരിഭാഗം പരമ്പരാഗത കോള പാനീയങ്ങളേക്കാൾ വളരെ ആരോഗ്യകരമായ ഒരു ബദലാണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നുത്. കൊക്ക കോളയും പെപ്‌സിയുമാണ് നിലവിൽ കോള വിപണിയിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ, മായമില്ലാത്ത തയ്യാറാക്കൽ രീതിയിലൂടെ പരമ്പരാഗത പഞ്ചസാര സോഡകളുടെ മികച്ച ബദലായി മിലാഫ് കോള മാറുമെന്നാണ് അൽ മദീന കമ്പനി പ്രതീക്ഷിക്കുന്നത്. ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുള്‍പ്പെടുന്ന ഈന്തപ്പഴം മിലാഫ് കോളയുടെ പ്രധാന ഘടകങ്ങളാണ്. പ്രാദേശികമായും അന്തർദേശീയമായും മിലാഫ് കോള വിപണിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Leave a Reply

Your email address will not be published. Required fields are marked *