സരിത ജയസൂര്യയുടെ ഗ്രാൻഡ് ഓണം സെയിൽ വസ്ത്ര മേള ഇന്ന്
അങ്കമാലി: ഫാഷൻ ഡിസൈനർ സരിത ജയസൂര്യയുടെ ഗ്രാൻഡ് ഓണം സെയിൽ വസ്ത്ര മേള ഇന്ന് അങ്കമാലി അഡക്സിൽ നടക്കും. 4 ഉൽപന്നം വാങ്ങുന്നവർക്ക് 2 എണ്ണം പകുതി വിലയ്ക്ക് ലഭിക്കും. സ്ത്രീകളുടെ കലക്‌ഷനിൽ സാരികൾ, കുർത്തികൾ, സൽവാർ തുടങ്ങിയവയും, പുരുഷൻമാർക്കായി ഷർട്ടുകൾ, കുർത്തകൾ തുടങ്ങിയവയും മേളയിലുണ്ട്.
1950 രൂപ മുതൽ സാരിയും കുർത്തിയും സൽവാറും ഇവിടെ ലഭ്യമാണ്. കൂടാതെ സരിതയുടെ സഹോദരി ശരണ്യ മേനോന്റെ ‘ആർട്‌സി സോൾ’ അവതരിപ്പിക്കുന്ന ബാഗുകൾ, വോലറ്റുകൾ, ആഭരണങ്ങൾ എന്നിവയുമുണ്ട്. സമയം രാവിലെ 10 മുതൽ രാത്രി 9 വരെ.
