മത്തിക്ക് വില കുറഞ്ഞു; മലയാളികളുടെ ഇഷ്ട മീനുകള്‍ക്ക് വില കുത്തനെ കൂടി
കോട്ടയം: ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മീനിന് വിലകൂട്ടി ഇടനിലക്കാർ. കഴിഞ്ഞയാഴ്ചയേക്കാള് നൂറ് രൂപയാണ് ഇപ്പോൾ മീനിന് വർദ്ധിച്ചിരിക്കുന്നത്.ഇത് ക്രിസ്മസിന് വീണ്ടും ഉയരുമെന്നാണ് വിവരം.
ചെറുമീനുകളുടെ വിലയില്‍ വലിയ വർദ്ധനയില്ലെങ്കിലും ശരാശരി വില 200 രൂപയിലേക്കടുത്തു. ഒന്നേകാല്‍ കിലോയും ഒന്നരക്കിലോയും 100 രൂപയ്ക്ക് ലഭിക്കുന്ന കുഞ്ഞൻ മത്തിക്കാണ് വിലക്കുറവ്. കിളിമീന്‍ 200- 240 രൂപയാണ്.
ക്രിസ്മസ് വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുള്ള പീസ് മീനിന് വൻവില. ആകോലിയുടെ വില 780 -800 രൂപയായി. വറ്റ പീസ് 480 മുതല്‍ 680 രൂപയ്ക്ക് വരെ വില്‍ക്കുന്നു. ഒരാഴ്ച കൊണ്ട് പല മീനുകൾക്കും 250 രൂപവരെ ഉയർന്നു.
അതെസമയം മീൻ വരവിന് കുറവില്ലെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വിലകൂടാൻ പ്രത്യേകം കാരണമില്ല. അയല: 240, കണ്ണിഅയല: 200-220, ചെമ്മീൻ: 340-440, ഓലക്കൊടിയൻ പീസ്: 480-500 എന്നിങ്ങനെയാണ് മറ്റു മീനുകളുടെ വില വരുന്നത്.
