2850 കോടി രൂപയുടെ വില്‍പ്പന! രാജ്യത്തെ ഏറ്റവും വലിയ സോപ്പ് ബ്രാൻഡായി സന്തൂർ
കൊച്ചി: 2850 കോടി രൂപയുടെ വില്‍പ്പന നേട്ടവുമായി വിപ്രോ കണ്‍സ്യൂമർ കെയർ ആൻഡ് ലൈറ്റിംഗില്‍ നിന്നുള്ള സന്തൂർ സോപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സോപ്പ് ബ്രാൻഡായി മാറി.1985 ല്‍ പുറത്തിറക്കിയ സന്തൂർ ബ്രാൻഡ് 2018 ആയപ്പോഴേക്കും, 2,000 കോടി രൂപയുടെ വില്പന എന്ന നാഴികക്കല്ല് പിന്നിട്ട് മൂല്യത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ സോപ്പ് ബ്രാൻഡായി മാറി.
ഇന്ന് ഏകദേശം 2,850 രൂപ കോടി വാർഷിക വരുമാനവുമായി ഈ ബ്രാൻഡ് ഇന്ത്യയിലെ ഏറ്റവും വലിയ സോപ്പ് ബ്രാൻഡായി മാറിക്കഴിഞ്ഞിരിക്കുകയാണ്.ഇന്ത്യയിലെ ഏറ്റവും വലിയ സോപ്പ് ബ്രാൻഡായി സന്തൂർ മാറുന്നത് വളരെ അഭിമാനകരമായ നിമിഷമാണെന്ന് വിപ്രോ കണ്‍സ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ സിഇഒയും വിപ്രോ എന്റർപ്രൈസസിന്റെ മാനേജിംഗ് ഡയറക്ടറുമായ വിനീത് അഗർവാള്‍ പറഞ്ഞു.
