January 29, 2026

സാന്റാ മോണിക്ക; യൂണിവേഴ്സിറ്റി ഓഫ് യൂറോപ്പ് ഫോര്‍ അപ്ലൈഡ് സയൻസ് സ്പോട്ട് അഡ്മിഷൻ ഒന്നിന്

0
images

കൊച്ചി: അൻപത് ശതമാനം വരെ സ്കോളർഷിപ്പ് ഓഫറുകളുമായി ജർമൻ ഇന്റർനാഷണല്‍ യൂണിവേഴ്സിറ്റിയായ യൂണിവേഴ്സിറ്റി ഓഫ് യൂറോപ്പ് ഫോർ അപ്ലൈഡ് സയൻസ് ഡിസംബർ ഒന്നിന് രാവിലെ 10:30 ന് സാന്റാ മോണിക്ക എറണാകുളം രവിപുരം ഓഫീസില്‍ സ്പോട്ട് അഡ്മിഷൻ ഡേ സംഘടിപ്പിക്കും.

ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് 20 ശതമാനം മുതല്‍ 50 ശതമാനം വരെ മെറിറ്റ് സ്കോളർഷിപ്പ് നല്‍കുന്ന യൂണിവേഴ്സിറ്റി ഓഫ് യൂറോപ്പ് ഫോർ അപ്ലൈഡ് സയൻസില്‍ ഐഇഎല്‍ടിഎസ് ഇല്ലാതെയും അഡ്മിഷൻ നേടാം.

ഇത് കൂടാതെ സ്പോട്ട് അഡ്മിഷൻ ഡേയില്‍ പങ്കെടുത്ത് ഓഫർ ലെറ്റർ കരസ്ഥമാക്കുന്ന എല്ലാ വിദ്യാർഥികള്‍ക്കും യുഇ യൂണിവേഴ്സിറ്റി 50,000 രൂപയുടെ എക്സ്ട്രാ സ്കോളർഷിപ്പും ഗിഫ്റ്റ് ഹാമ്ബേഴ്സും ഇതിലൂടെ ലഭിക്കും.

കംപ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ്, എഐ, ലോജിസ്റ്റിക്സ്, ഓണ്‍ട്രപ്രണർഷിപ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഐബിഎം, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, പബ്ലിക് ഹെല്‍ത്ത് തുടങ്ങിയവയിൽ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04844150999, 9645222999.

Leave a Reply

Your email address will not be published. Required fields are marked *