കര്‍വ്ഡ് ഡിസ്പ്ലെ ഫോണുകളിലേക്ക് മടങ്ങാന്‍ ഒരുങ്ങി സാംസങ്: പേറ്റന്റ് വിവരങ്ങൾ പുറത്ത്

ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് വീണ്ടും കര്‍വ്ഡ് ഡിസ്പ്ലെയുള്ള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു. അമേരിക്കയിലെ പേറ്റന്റ് രേഖകളിൽ കരുതലോടെ രൂപകൽപ്പന ചെയ്ത പുതിയ ഡിസ്പ്ലെ സാങ്കേതികവിദ്യയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കായി ഈ ഡിസ്പ്ലെ ലക്ഷ്യമിട്ടതാണെന്നാണ് വിലയിരുത്തൽ. സ്ക്രീനിന്റെ ആയുസ് കൂട്ടാനും തകരാനുള്ള സാധ്യത കുറയ്ക്കാനുമുള്ള സാങ്കേതികവിദ്യയെക്കുറിച്ചാണ് അമേരിക്കൻ പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫിസിൽ സമർപ്പിച്ച അപേക്ഷയിൽ ചർച്ച ചെയ്തിരിക്കുന്നത്. ജൂൺ മാസത്തിൽ സമർപ്പിച്ച അപേക്ഷയെ തുടർന്ന് ഡിസൈൻ സ്കെച്ചുകൾക്കും വിശദാംശങ്ങൾക്കും പുറത്ത് വന്നിരിക്കുന്നു. 2024-ൽ പുറത്തിറങ്ങിയ സാംസങ് ഗ്യാലക്സി S24 അൾട്രാ ഫ്ലാറ്റ് ഡിസ്പ്ലെയോട് കൂടിയതായിരുന്നു. എന്നാൽ പുതിയ പേറ്റൻറ് പ്രകാരം, കമ്പനി അടുത്ത ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ കൂടി കര്‍വ്ഡ് ഡിസ്പ്ലെ വീണ്ടും അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2025-ൽ പുറത്തിറങ്ങാനിരിക്കുന്ന S25 സീരിസിൽ ഈ ഡിസ്പ്ലെ ടെക്നോളജി വരുമോയെന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന തീയതി സംബന്ധിച്ച് നിലവിൽ കമ്പനി സ്ഥിരീകരണം നൽകിയിട്ടില്ല.