ഗ്യാലക്സി എസ് 25 സീരീസ് ലോഞ്ച് ചെയ്ത് സാംസങ്; എഐ മികവില്‍ ഉപഭോക്താക്കള്‍ക്ക് പുത്തനനുഭവം ഉറപ്പുനല്‍കുന്നു

കൊച്ചി: ഗ്യാലക്സി എസ്25 അള്‍ട്ര, ഗ്യാലക്സി എസ്25 പ്ലസ്, ഗ്യാലക്സി എസ്25 മോഡലുകള്‍ ലോഞ്ച് ചെയ്ത് സാംസങ്. എഐയുടെ നൂതന സാധ്യതകളാല്‍ പുത്തന്‍ മൊബൈല്‍ അനുഭവം ഉപഭോക്താക്കള്‍ക്കായി ഉറപ്പാക്കുന്ന മോഡലുകളാണിത്.
സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിക്കൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും നവീനവും സൗകര്യപ്രദവുമായ മൊബൈല്‍ അനുഭവം ഉറപ്പാക്കുകയാണ് ഗ്യാലക്സി എഐയിലൂടെ സാംസങ്. എഐ സംയോജിത ഒഎസിലേക്കുള്ള വാതായനമാണ് ഗ്യാലക്സി എസ്25 സീരിസിലൂടെ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ തുറക്കുന്നത്. – സാംസങ് ഇലക്ട്രോണിക്സ് മൊബൈല്‍ എക്പീരിയന്‍സ് ബിസിനസ് വിഭാഗം പ്രസിഡന്റ് ടിഎം റോഹ് പറഞ്ഞു.
വണ്‍ യുഐ 7നുമായി എത്തുന്ന ആദ്യ സ്മാര്‍ട് ഫോണുകളാണ് ഗ്യാലക്സി എസ്25 സീരീസിലുള്ളത്. ടെക്സ്റ്റുകളും സ്പീച്ചുകളും ചിത്രങ്ങളും വീഡിയോകളും എഐ സഹായത്തോടെ വിശകലം ചെയ്യുവാന്‍ സാംസങ് എസ് 25ല്‍ സാധിക്കും. ഗൂഗിളിന്റെ സര്‍ക്കിള്‍ ടു സെര്‍ച്ച്, കാള്‍ ട്രാന്‍സ്ക്രിപ്റ്റ്, റൈറ്റിംഗ് അസിസ്റ്റ്, ഡ്രോയിംഗ് അസിസ്റ്റ് തുടങ്ങിയ എഐ ടൂളുകള്‍ എസ് 25 ല്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. പേഴ്സണലൈസ്ഡ് എഐ ഫീച്ചറുകള്‍ക്കായി പേഴ്സണല്‍ ഡാറ്റ എഞ്ചിനും ഗ്യാലക്സി എസ്25 സീരീസിലുണ്ട്.
എല്ലാ വ്യക്തി വിവരങ്ങളും സ്വകാര്യവും ക്നോക്സ് വാള്‍ട്ടിനാല്‍ സുരക്ഷിതവുമായിരിക്കും. സ്വകാര്യ വിവരങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പോസ്റ്റ് ക്വാണ്ടം ക്രിപ്റ്റോഗ്രഫിയും ഗ്യാലക്സി എസ്25ല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗ്യാലക്സി എസ് സീരിസിലെ തന്നെ ഏറ്റവും കരുത്തേറിയ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ആണ് ഗ്യാലക്സി എസ്25 സീരിസിന് കരുത്ത് പകരുന്നത്. ഹൈ റസല്യൂഷന്‍ സെന്‍സറുകളും പ്രൊ വിഷ്വല്‍ എഞ്ചിനുമായി എല്ലാ റേഞ്ചിലും അള്‍ട്ര ഡീറ്റിയല്‍ഡ് ഷോട്ട്സ് ഗ്യാലക്സി എസ്25 ഉറപ്പുനല്‍കുന്നു.
അപ്ഗ്രേഡ് ചെയ്ത പുതിയ 50 എംപി അള്‍ട്രവൈഡ് ക്യാമറ സെന്‍സറാണ് ഗ്യാലക്സി എസ്25 അള്‍ട്രയിലുള്ളത്. വീഡിയോകളിലെ അനാവശ്യ നോയ്സുകള്‍ ഒഴിവാക്കുന്നതിനായി ഓഡിയോ ഇറേസറും ഗ്യാലക്സി എസ്25ലുണ്ട്. ഗ്യാലക്സി എസ് സീരീസിലെ ഏറ്റവും ഭാരം കുറഞ്ഞതും കട്ടി കുറഞ്ഞതും ദീര്‍ഘനാള്‍ ഈടു നില്ക്കുന്നതുമായ മോഡലാണ് ഗ്യാലക്സി എസ് 25 അള്‍ട്ര. 7 വര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും ഒഎസ് അപ്ഗ്രേഡുകളും ലഭ്യമാകും.