എഐ വാഷർ ഡ്രയർ പുറത്തിറക്കി സാംസങ്
കൊച്ചി: സാംസങ് പുതിയഎഐ വാഷർ ഡ്രയർ (12 കിലോഗ്രാം വാഷ് / 7 കിലോഗ്രാം ഡ്രൈ) പുറത്തിറക്കി. വലിയ കുടുംബങ്ങൾക്കും നഗരവാസികൾക്കുമായി രൂപകൽപന ചെയ്തിരിക്കുന്ന ഈ ഒറ്റ യൂണിറ്റിൽ വസ്ത്രം അലക്കാനും ഉണക്കാനും സൗകര്യമുണ്ട്.
കാലാവസ്‌ഥയെ ആശ്രയിക്കാതെ വസ്ത്രങ്ങൾ ഉണക്കാനുള്ള സൗകര്യം, എഐ വാഷ് ഫീച്ചർ, സ്വയം ഡിറ്റർജന്റ് അളന്നു നൽകുന്ന ഓട്ടോ ഡിസ്പെൻസ്, 70 ശതമാനം വരെ വൈദ്യുതി ലാഭിക്കുന്ന എഐ എനർജി മോഡ് എന്നീ സവിശേഷതകൾ ഈ വാഷർ ഡ്രയറിനുണ്ട്. അതെസമയം 20 വർഷത്തെ വാറന്റിയും ലഭ്യമാണ്. വെറും 39 മിനിറ്റിൽ വാഷ് പൂർത്തിയാക്കുന്ന സൂപ്പർ സ്പീഡ് മോഡ് ഇതിലുണ്ട്.
