സാംസങ് ഗ്യാലക്‌സി എസ്25 സിരീസ് ഇന്ത്യയില്‍ ഉടൻ

ദില്ലി: ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്ഫോണ്‍ നിർമ്മാതാക്കളായ സാംസങ്, ഗ്യാലക്‌സി എസ്25 സിരീസ് പുറത്തിറക്കാനൊരുങ്ങുകയാണ്. ഗ്യാലക്‌സി എസ്25 മോഡലുകളുടെ പ്രത്യേകതകളെക്കുറിച്ചുള്ള ചോര്‍ച്ചകള്‍ക്കൊപ്പം ഇന്ത്യയിലെ ലോഞ്ച് തീയതിയും പുറത്തുവന്നതായി സൂചന. സാംസങ് ഗ്യാലക്‌സി എസ്25 സിരീസ് ആഗോള തലത്തില്‍ 2025 ജനുവരി 23ന് പുറത്തിറങ്ങുമെന്ന് ദക്ഷിണ കൊറിയയിലെ ഫിനാന്‍ഷ്യല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലും ആഗോള ലോഞ്ചിന് സമാനമായി ഈ മോഡലുകള്‍ എത്തുമെന്നാണ് കരുതുന്നത്. ലോഞ്ച് ഇവന്റ് യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലാകും നടക്കുക.സാംസങ് ഗ്യാലക്‌സി എസ്25 സ്ലിം പതിപ്പും ജനുവരി 23ന് എത്തും എന്നാണ് പ പുറത്ത് വരുന്ന വിവരം. ജനുവരി രണ്ടാം പകുതിയില്‍ ഗ്യാലക്‌സി എസ്25 സിരീസ് ഇന്ത്യയില്‍ റിലീസ് ചെയ്യും എന്ന് പ്രസിദ്ധ ലീക്കര്‍മാരായ ലോഗോഷ് ബ്രാറും മാക്‌സ് ജാംബോറും സ്ഥിരീകരിക്കുന്നു. സാംസങ് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ലെങ്കിലും പുതിയ വണ്‍ യുഐ 7 ഓപറേറ്റിംഗ് സിസ്റ്റവും ഗ്യാലക്‌സി എസ്25, എസ്25+ എന്നിവയുടെ സമാന രൂപകല്‍പ്പനയും ഗ്യാലക്‌സി എസ്25 അള്‍ട്രയ്ക്കും ലഭിക്കുമെന്ന് അഭ്യൂഹമുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ലഭ്യമാകുമെന്ന് സാംസങ് ഫാന്‍സ് പ്രതീക്ഷിക്കുന്നത്.