സാംസങ് ഗ്യാലക്സി M05 വെറും7,999 രൂപയ്ക്ക്

ദില്ലി: ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിൽ സാംസങ്ങ് വീണ്ടും ശ്രദ്ധേയമാകുകയാണ്. 50 മെഗാപിക്സൽ പ്രധാന ക്യാമറയോടുകൂടിയ ഗ്യാലക്സി എം05 (Galaxy M05) മോഡൽ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വെറും 7,999 രൂപയ്ക്ക് പുറത്തിറക്കി. 5G സപ്പോർട്ട് ഇല്ലാത്തത് പോലുള്ള കുറവുകൾ ഈ മോഡലിനുണ്ട്, എങ്കിലും ആകർഷകമായ ഫീച്ചറുകളും വിലയും ഉപഭോക്താക്കളെ ആകര്‍ഷിച്ചേക്കും.സാംസങ്ങിന്റെ ബജറ്റ് ആൻഡ്രോയ്ഡ് ഫോണുകളുടെ ഗ്യാലക്സി എം സീരീസിലേക്ക് എം05 പുതിയതായി ചേർക്കപ്പെട്ടിരിക്കുന്നു. 6.7 ഇഞ്ച് എൽസിഡി സ്ക്രീനിൽ HD+ റെസലൂഷനാണ് വാഗ്ദാനം ചെയ്യുന്നത്. മീഡിയടെക് ഹെലിയോ G85 ചിപ്സെറ്റ് ഉപയോഗിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത്. 4 ജിബി റാം, 64 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിവയാണ് ലഭ്യമാകുന്നത്. മൈക്രോ SD കാർഡ് വഴി 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാം. 5G സപ്പോർട്ട് ഇല്ലാത്തത് പ്രധാന പോരായ്മയായിരുന്നുവെങ്കിലും, ഇരട്ട 4G VoLTE പിന്തുണ ലഭ്യമാണ്.വൺ UI അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലാണ് ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തെ സൗജന്യ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ്, നാലു വർഷത്തെ സെക്യൂരിറ്റി പാച്ചുകൾ എന്നിവ സാംസങ്ങ് ഉറപ്പുനൽകുന്നു. 25 വാട്ട് വൈർഡ് ചാർജിംഗിനുള്ള 5,000 mAh ബാറ്ററിയാണ് ഫോണിനുണ്ടെങ്കിലും, ചാർജർ ബോക്സിൽ ലഭ്യമല്ല. ഫിംഗർപ്രിന്റ് സ്കാനർ ഇല്ലായിരിക്കുക കൂടി ഒരു ദോഷമാണ്. പിന്‍ഭാഗത്ത് 50 എംപി പ്രധാന ക്യാമറയും 2 എംപി ഡെപ്ത്ത് സെന്‍സറും മുന്നിൽ 8 എംപി സെല്‍ഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. 8.8 mm കനവും 193 ഗ്രാം ഭാരവുമുള്ള പ്ലാസ്റ്റിക് ബോഡിയിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. 3.5 mm ഹെഡ്ഫോൺ ജാക്ക് സവിശേഷതയിലും ഫോൺ പുറത്തുവരുന്നു.മിന്റ് ഗ്രീന്‍ കളറില്‍ മാത്രം ലഭ്യമാകുന്ന ഗ്യാലക്സി എം05 സാംസങ് ഇന്ത്യ വെബ്സൈറ്റ്, ആമസോൺ, തെരഞ്ഞെടുത്ത റീട്ടെയിൽ കടകൾ എന്നിവ വഴി 7,999 രൂപയ്ക്ക് ലഭ്യമാകും.