June 8, 2025

സാംസങ് ക്രിസ്മസ് ഓഫറുകൾ: സ്‌മാർട്ട് വാച്ചുകളും ബഡ്സുകളും വമ്പൻ ഓഫറുകളിൽ

0
images (3) (14)

ദില്ലി: ദക്ഷിണ കൊറിയൻ ടെക്‌നോളജി കമ്പനി സാംസങ്, ക്രിസ്മസ് സീസൺ ആഘോഷങ്ങൾക്ക് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. ഗ്യാലക്സി വാച്ച് അൾട്ര, ഗ്യാലക്സി വാച്ച് 7, ഗ്യാലക്സി ബഡ്സ് 3 സീരീസ് തുടങ്ങിയ നിരവധി ഉപകരണങ്ങൾക്ക് പ്രത്യേക ഓഫറുകളും ക്യാഷ്‌ബാക്കുകളും ലഭ്യമാണ്. കൂടാതെ, 24 മാസം വരെ നോ-ഇന്ററസ്റ്റ് ഇഎംഐ സൗകര്യവും ട്രേഡ്-ഇൻ ഡീലുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫറുകൾ ഡിസംബർ 20 മുതൽ സാംസങ് വെബ്സൈറ്റിൽ ലഭ്യമാകും.

ഗ്യാലക്സി വാച്ച് അൾട്ര:

59,999 രൂപ വിലയുള്ള ഈ പ്രീമിയം വാച്ചിന് 12,000 രൂപ ബാങ്ക് ക്യാഷ്‌ബാക്കോ 10,000 രൂപ അപ്ഗ്രേഡ് ബോണസോ ലഭ്യമാകും. നോ-ഇന്ററസ്റ്റ് ഇഎംഐ 24 മാസം വരെ ലഭ്യമാണ്.

ഗ്യാലക്സി വാച്ച് 7:

29,999 രൂപ ആരംഭ വിലയുള്ള വാച്ചിന് 8,000 രൂപ ക്യാഷ്‌ബാക്കോ അപ്ഗ്രേഡ് ബോണസോ ലഭിക്കും. ഇതിലും 24 മാസത്തെ നോ-ഇന്ററസ്റ്റ് ഇഎംഐ സൗകര്യം ഉണ്ട്.

ഗ്യാലക്സി ബഡ്സ് 3 പ്രോ:

19,999 രൂപയിൽ പുറത്തിറങ്ങിയ ഗ്യാലക്സി ബഡ്സ് 3 പ്രോയ്ക്ക് 5,000 രൂപ ക്യാഷ്‌ബാക്കോ അപ്ഗ്രേഡ് ബോണസോ ലഭിക്കുന്നു. നോ-ഇന്ററസ്റ്റ് ഇഎംഐ ഈ മോഡലിനും പ്രയോജനപ്പെടുത്താം.

ഗ്യാലക്സി ബഡ്സ് 3:

14,999 രൂപ വിലയുള്ള ബഡ്സിന് 4,000 രൂപ ക്യാഷ്‌ബാക്കോ 4,000 രൂപ അപ്ഗ്രേഡ് ബോണസോ ലഭിക്കും. 24 മാസം വരെ ഇഎംഐ സൗകര്യവും ഇതിനുണ്ട്.

ഗ്യാലക്സി ബഡ്സ് എഫ്ഇ:

7,999 രൂപ വിലയുള്ള ഈ മോഡലിന് 4,000 രൂപ ക്യാഷ്‌ബാക്കോ അപ്ഗ്രേഡ് ബോണസോ ക്രിസ്മസ് ഓഫറിന്റെ ഭാഗമായി ലഭ്യമാണ്. സാംസങ് ഉപകരണങ്ങൾക്കായി കരുതിയ ഈ ക്രിസ്മസ് ഓഫറുകൾ ഉപയോക്താക്കളെ ആകർഷിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *