സാമന്ത റൂത്ത് പ്രഭു ജോയ് ആലുക്കാസ് ബ്രാൻഡ് അംബാസഡർ
കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം സാമന്ത റൂത്ത് പ്രഭുവിനെ പ്രഖ്യാപിച്ചു. ആധുനിക വനിതയെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വമാണ് സാമന്തയെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.
അതെസമയം ജോയ് ആലുക്കാസിന്റെ ഡിസൈൻ പാരമ്പര്യം ലോകമെമ്പാടുമുള്ള വിപണികളിലെത്തിക്കാൻ സാമന്തയെ മുഖ്യകഥാപാത്രമാക്കി ഗ്ലോബൽ ക്യാംപെയനും ഒരുക്കുന്നുണ്ട്.
ചലച്ചിത്രതാരം കജോളിനെയും നേരത്തെ ജോയ് ആലുക്കാസ് ബ്രാൻഡ് അംബാസഡർ ആയി പ്രഖ്യാപിച്ചിരുന്നു. ഇനിമുതൽ ജോയ് ആലുക്കാസിന്റെ 2 ആഗോള ഐക്കണുകൾ സാമന്തയും കജോളും ആയിരിക്കുമെന്നും കമ്പനി അറിയിച്ചു.
