47 ശതമാനം വളര്‍ച്ചയുമായി സെയില്‍സ് ഫോഴ്സ്
കൊച്ചി: ഒന്നാംനിര എഐ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് സ്ഥാപനം സെയില്‍സ് ഫോഴ്സിന്റെ വരുമാനത്തില്‍ 47 ശതമാനം വളര്‍ച്ച.കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ കമ്പനിയുടെ വരുമാനം ഉയര്‍ന്ന് 13,384 കോടിയിലെത്തി കോര്‍പറേറ്റ് കാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം.
ഇന്ത്യന്‍ സംരംഭകര്‍ക്കിടയില്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനില്‍ ഏറ്റവും വിശ്വസ്തരായി എന്നതാണ് സെയില്‍സ് ഫോഴ്സിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
