എസ്.ശക്തിമണി ഫാക്ട് സിഎംഡി
ഏലൂർ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെർട്ടി ലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ(സിഎംഡി) പദവിയിലേക്ക് എസ്. ശക്തിമണി. നിലവിൽ ഫാക്ടിന്റെ ഫിനാൻസ് ഡയറക്ടറാണ് അദ്ദേഹം.
ഫാക്ടിന്റെ സിഎംഡി തസ്തിക 2024 ഫെബ്രുവരി 2 മുതൽ ഒഴിഞ്ഞുകിടക്കുകയായിരുന്നു.2021 മാർച്ച് 8 മുതൽ ഫാക്ടിന്റെ ഫിനാൻസ് ഡയറക്ടറാണ് അദ്ദേഹം. ഫാക്ടിൽ ചേരുന്നതിനു മുൻപ് സിമന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഫിനാൻസ് ഡയറക്ടറായിരുന്നു. കൂടാതെ സീൽ അതോറിറ്റി ഓഫ് ഇന്ത്യ, രാഷ്ട്രീയ ഇസ്പാറ്റ് നിഗം തുടങ്ങിയിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
