ഡോളറിനെതിരെ രൂപയ്ക്ക് നാലു പൈസയുടെ നേട്ടം

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 4 പൈസയുടെ നേട്ടത്തോടെ 87.28 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം വർധിച്ചത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ കറൻസിയുടെ ബലഹീനതയും ക്രൂഡോയിൽ വിലയുടെ ഇടിവും രൂപയ്ക്ക് അനുകൂല ഘടകങ്ങളായി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 1.49 ശതമാനം ഇടിഞ്ഞ് ബാരലിന് 70.55 യുഎസ് ഡോളറിലെത്തി.