ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്. ഒരു പൈസയുടെ നഷ്ടത്തോടെ 87.22 ൽ ക്ലോസ് ചെയ്തു.വിദേശ മൂലധനത്തിന്റെ പിൻവലിക്കൽ, ആഭ്യന്തര വിപണിയിലെ വിൽപ്പന സമ്മർദ്ദം, ക്രൂഡ് ഓയിൽ വില വർദ്ധനവ് തുടങ്ങിയ ഘടകങ്ങളാണ് രൂപയുടെ കാരണമായത്.
ഇന്‍റര്‍ ബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ രൂപയുടെ മൂല്യം 87.24 ലാണ് വ്യാപാരം ആരംഭിച്ചത്. ഡോളറിനെതിരെ ഒരു ഘട്ടത്തിൽ 87.17 എന്ന ഉയർന്ന നിലയിലെത്തി തുടർന്ന് 87.22 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്.