റെക്കോർഡിട്ട് റബ്ബർ വില, മാറ്റമില്ലാതെ വെളിച്ചെണ്ണ വില

ആഭ്യന്തര വിപണിയിൽ റെക്കോർഡിട്ട് റബ്ബർ വില. റബർ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് 241 രൂപയാണ് വില. 2011 ഏപ്രിൽ 5 നാണ് റബ്ബർ വില സർവകാല റെക്കോർഡിൽ എത്തുന്നത്. 243 ആയിരുന്നു അനെത്തെ നിരക്ക്. അതെസമയം സംസ്ഥാനത്ത് വെളിച്ചെണ്ണ, കുരുമുളക്, കാപ്പി, ഇഞ്ചി വിലകൾ മാറ്റമില്ലാതെ തുടരുന്നു.