June 8, 2025

719 രൂപയുടെ പ്രീപെയ്‌ഡ് പ്ലാന്‍ വീണ്ടും തിരിച്ചത്തുന്നു; വിഐയുടെ പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം

0
images

ദില്ലി: രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ (വിഐ) 719 രൂപയുടെ പ്രീപെയ്‌ഡ് പ്ലാന്‍ വീണ്ടും അവതരിപ്പിച്ചു. ജൂലൈ മാസത്തെ താരിഫ് വര്‍ധനക്ക് മുന്‍പ് വിഐക്ക് 719 രൂപയുടെ ഒരു പ്രീപെയ്‌ഡ് പ്ലാന്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് 859 രൂപയായി ഉയര്‍ത്തിയിരുന്നു. ഇപ്പോഴത്തെ 719 രൂപ പ്ലാന്‍ തിരിച്ചെത്തിക്കുമ്പോള്‍ വിഐ ചില ആനുകൂല്യങ്ങളില്‍ കുറവ് വരുത്തിയിട്ടുണ്ട്.72 ദിവസത്തെ വാലിഡിറ്റിയുള്ള പുതിയ 719 രൂപ പ്രീപെയ്‌ഡ് പ്ലാനില്‍ വിഐ ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ വോയിസ് കോളിംഗ് ലഭിക്കും. ദിവസവും 1 ജിബി ഡാറ്റ സൗജന്യമായി ഉപയോഗിക്കാം, അതിന് ശേഷമുള്ള ഡാറ്റ വേഗം 64 കെബിപിഎസായി കുറയും. കൂടാതെ, ദിവസവും 100 സൗജന്യ എസ്എംഎസ് അയക്കാനുള്ള സൗകര്യവും ഈ പ്ലാനില്‍ വിഐ നല്‍കുന്നു. അതേസമയം, താരിഫ് വര്‍ധനക്ക് മുന്‍പുണ്ടായിരുന്ന പഴയ 719 രൂപ പ്ലാനില്‍ 84 ദിവസത്തെ വാലിഡിറ്റിയും, ദിവസേന 1.5 ജിബി ഡാറ്റയുമായിരുന്നു. കൂടാതെ, വിഐ ഹീറോ അണ്‍ലിമിറ്റഡ് ആനുകൂല്യങ്ങളും ഇതിലുണ്ടായിരുന്നു. പുതിയ 719 രൂപ പ്ലാനില്‍ ഡാറ്റയും വാലിഡിറ്റിയും കുറച്ചതിനു പുറമെ വിഐ ഹീറോ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.നിലവിലുള്ള 859 രൂപയുടെ പ്ലാനില്‍ 84 ദിവസത്തെ വാലിഡിറ്റി ലഭിക്കുകയും ദിവസവും 100 സൗജന്യ എസ്എംഎസ് വീതവും കമ്പനി നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *