തിരികെയെത്താൻ ഉള്ളത് 6,181 കോടി രൂപ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകൾ

2000 രൂപയുടെ നോട്ടുകൾ തിരികെയർത്താൻ ഉള്ളത് 6,181 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍. രണ്ട് വര്‍ഷം മുമ്പ് പിന്‍വലിച്ചിട്ടും 2,000 രൂപയുടെ നോട്ടുകള്‍ മുഴുവനായി തിരികെയെത്തിയിട്ടില്ല. ഇനിയും 6,181 കോടി രൂപ മൂല്യമുള്ള നോട്ടുകൾ തിരികെയെത്താൻ ഉണ്ടെന്നാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
2023 മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത്. എന്നാൽ ഈ നോട്ടുകള്‍ക്ക് നിയമപരമായ സാധുതയുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ല. സാധാരണ ബാങ്ക് ശാഖകളില്‍ 2,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം 2023 ഒക്ടോബര്‍ ഏഴുവരെയായിരുന്നു.