4990 രൂപയുടെ ഇയര്‍ബഡുകള്‍ 999 രൂപയ്ക്ക്; വമ്പിച്ച ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍

ദില്ലി: ആമസോണിന്റെ 2024ലെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ പരമാവധി വിലക്കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്ന വില്പനകാലയളവായി തുടരുകയാണ്. 82% വരെ ഡിസ്കൗണ്ടോടെയുള്ള ഇയര്‍ബഡുകള്‍ ഉള്‍പ്പടെ വൈദ്യുതോപകരണങ്ങള്‍ ഈ സെയിലില്‍ വാങ്ങാന്‍ കഴിയും. ഇതിന് പുറമേ വയേര്‍ഡ്, വയര്‍ലെസ് ഹെഡ്ഫോണുകള്ക്കും, നെക്ക്ബാന്ഡുകള്ക്കും വമ്പിച്ച ഓഫറുകളാണ് ലഭിക്കുന്നത്. ആപ്പിള്‍, സാംസങ്, ബോട്ട്, ജെബിഎല്‍, നോയ്സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം ഇയര്‍ബഡുകള്‍ മികച്ച വിലക്കിഴിവില്‍ ലഭ്യമാണ്. 3,499 രൂപ വിലയുള്ള നോയ്സിന്റെ ഇയര്‍ബഡ് 899 രൂപയ്ക്കും, 5,999 രൂപ വിലയുള്ള ബോള്‍ട്ടിന്റെ ഇയര്‍ബഡ് 1,498 രൂപയ്ക്കും, 4,990 രൂപ വിലയുള്ള ബോട്ടിന്റെ ഇയര്‍ബഡ് 999 രൂപയ്ക്കും, 8,999 രൂപ എംആര്‍പി ഉള്ള ജെബിഎല്ലിന്റെ ഇയര്‍ബഡ് 2,999 രൂപയ്ക്കും, 12,990 രൂപ വിലയുള്ള സോണിയുടെ ഇയര്‍ബഡ് 6,988 രൂപയ്ക്കും 2,299 രൂപ വിലയുള്ള വണ്‍പ്ലസിന്റെ ഇയര്‍ബഡ് 1,599 രൂപയ്ക്കും വാങ്ങാവുന്നതാണ്.വയേര്‍ഡ് ഇയര്‍ഫോണുകള്‍ക്കും ആമസോണ്‍ സെയിലില്‍ വമ്പിച്ച ഓഫറുകള്‍ ഉണ്ട്. 73% വരെ വിലക്കിഴിവ് നല്കുന്ന മോഡലുകള്‍ സോണി, ജെബിഎല്‍, ബോട്ട്, റിയല്‍മി പോലുള്ള പ്രമുഖ ബ്രാന്‍ഡുകളില്‍ ലഭ്യമാണ്. കൂടാതെ വയര്‍ലെസ് ഹെഡ്ഫോണുകള്ക്കും 47% വരെ വിലക്കിഴിവ് ലഭിക്കും. ബോട്ട്, സോണി, ജെബിഎല്‍ എന്നിവയുടെ നെക്ക്ബാന്‍ഡുകള്‍ 80% വരെ ഡിസ്കൗണ്ടില്‍ ലഭ്യമാകും.