പുതിയൊരു സ്പെഷല്‍ എഡിഷന്‍ വിപണിയില്‍ എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്
പുതിയൊരു സ്പെഷല്‍ എഡിഷന്‍ മോഡല്‍ കൂടി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ – മന എഡിഷന്‍. ഹിമാലയന്‍ മന ബ്ലാക്ക് എഡിഷന്‍ 3.37 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും കടുപ്പമേറിയതുമായ റൂട്ടുകളില്‍ ഒന്നായ മന പാസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പുതിയ ഹിമാലയന്‍ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്.
ഹിമാലയന്‍ മന ബ്ലാക്കിന് വളരെ ആകര്‍ഷകമായി തോന്നിക്കുന്ന ഒരു ഡീപ്പ് സ്റ്റെല്‍ത്ത് ബ്ലാക്ക് ഫിനിഷ് അവതരിപ്പിക്കുന്നു. 40 ബിഎച്പി മാക്സ് പവറും 40 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 452 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതിലുള്ളത്. ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്വിച്ചബിള്‍ എബിഎസ്, പവര്‍ മോഡുകള്‍ തുടങ്ങിയ ബാക്കി സവിശേഷതകള്‍ ഹിമാലയന്‍ നിരയിലെ മറ്റ് മോഡലുകളില്‍ കാണുന്നതുപോലെ തന്നെയാണ്. ബുക്കിങ്ങുകള്‍ തുടങ്ങിയിട്ടുണ്ട്, മന ബ്ലാക്ക് ബൈക്കിന്റെ ഡെലിവറികള്‍ ഉടന്‍ തന്നെ ആരംഭിക്കും.
